തിരുവനന്തപുരം: കോട്ടയത്തു മൈജി-മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് തുറന്നു. നടൻ ടൊവിനോ തോമസ് ഉദ്ഘാടനം നിർവഹിച്ചു.
മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി, മാർക്കറ്റിംഗ് ജനറൽ മാനേജർ സി.ആർ. അനീഷ്, ഓപ്പറേഷൻസ് ജനറൽ മാനേജർ സി.കെ.വി. നദീർ, ബിസിനസ് ഹെഡ് ഷൈൻകുമാർ, എജിഎം കെ.കെ. ഫിറോസ്, സോണൽ മാനേജർ സിബിൽ വിദ്യാധരൻ, മാനേജർമാരായ പ്രിൻസ് ഫിലിപ്പ്, അബ്ദുൾ വഹാബ്, മുഹമ്മദ് റബ്ബിൻ തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനം പ്രമാണിച്ചുള്ള ഓഫറുകളും ഇളവുകളും തുടർന്നുള്ള ദിവസങ്ങളിലും ഒപ്പം ഓണക്കാലത്തിന്റെ വരവറിയിച്ച് ട്രൂസെയിൽ എന്ന പേരിൽ വിസ്മയ സമ്മാനങ്ങളും ഓഫറുകളും വേറെയും ലഭിക്കും.
എസികൾക്കായി പ്രത്യേക വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ലോകോത്തര ബ്രാൻഡുകളുടെ എസികളും ഷോറൂമിൽ ലഭ്യമാണ്. പ്രോസസിംഗ് ഫീസില്ലാതെ അതിവേഗ വായ്പ, ജി ഡോട്ട് പ്രൊട്ടക്ഷൻ വഴി പൊട്ടിയ ഫോണുകൾ മാറ്റി വാങ്ങാം, എല്ലാ ആക്സസറീസുകൾക്കും 50 ശതമാനം കിഴിവ്, ഷോറൂമിൽ ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാൻ പ്രത്യേക സൗകര്യം, മൈജി മണി ട്രാൻസ്ഫർ മുഖേന ബാങ്ക് അവധി ദിവസങ്ങളിലും ഇന്ത്യയിൽ എവിടേക്കും പണം ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യം തുടങ്ങി നിരവധി സേവനങ്ങളും മൈജി തങ്ങളുടെ ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
മൈജി ഷോറൂം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു
10:31 PM Aug 24, 2019 | Deepika.com