വാഷിംഗ്ടൺ ഡിസി: റിപ്പബ്ളിക്കൻ പാർട്ടിക്കു വൻതോതിൽ ധനസഹായം നൽകിയിരുന്ന യുഎസിലെ അതിസന്പന്ന വ്യവസായി ഡേവിഡ് കോക്ക് (79) നിര്യാതനായി. ഫോബ്സ് പട്ടിക പ്രകാരം ലോകത്തെ സന്പന്നരിൽ പതിനൊന്നാം സ്ഥാനത്തുള്ള (ആസ്തി 4220 കോടി ഡോളർ)ഡേവിഡിന്റെ നിര്യാണവാർത്ത അദ്ദേഹത്തിന്റെ സഹോദരനും കോക് ഇൻഡസ്ട്രീസ് ചെയർമാനുമായ ചാൾസാണ് പ്രസ്താവനയിൽ അറിയിച്ചത്.
പൈപ്പുകൾ മുതൽ പേപ്പർ ടവലുകൾ വരെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ നിർമിക്കുന്ന കോക് ഇൻഡസ്ട്രീസ് സ്വകാര്യമേഖലയിലെ രണ്ടാമത്തെ വലിയ കന്പനിയാണ്. സബ്സിഡിയറി കന്പനികളിൽ ഉൾപ്പെടെ 120,000 ജീവനക്കാരുണ്ട്.
ഡേവിഡ് കോക്ക് നിര്യാതനായി
12:14 AM Aug 24, 2019 | Deepika.com