മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചു. വിവിധ കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശ അര ശതമാനം വരെയാണു കുറച്ചത്. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് എസ്ബിഐ പലിശനിരക്കിൽ മാറ്റം വരുത്തുന്നത്. പുതിയ തീരുമാനം പലിശയിനത്തിൽ വരുമാനം നേടിയിരുന്ന നിക്ഷേപകർക്കു വലിയ തിരിച്ചടിയാകും. തിങ്കളാഴ്ച മുതൽ പുതിയ പലിശ പ്രാബല്യത്തിൽ വരും.
രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനം സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ച സാഹചര്യത്തിൽ മറ്റു ബാങ്കുകളും ഈ പാത വൈകാതെ പിന്തുടർന്നേക്കും.
എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ വീണ്ടും കുറച്ചു
12:13 AM Aug 24, 2019 | Deepika.com