ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ 40,618 വാഗൺ ആറുകൾ തിരിച്ചുവിളിച്ചു. 1.0 ലിറ്റർ എൻജിൻ വാഹനങ്ങളിലെ ഇന്ധനപൈപ്പിലുണ്ടായ തകരാർ പരിഹരിക്കാനാണ് തിരിച്ചുവിളിച്ചത്.
2018 നവംബർ 15 മുതൽ 2019 ഓഗസ്റ്റ് 12 വരെ നിർമിച്ച വാഹനങ്ങളിലാണ് തകരാർ കണ്ടെത്തിയത്. ഇക്കാലയളവിൽ നിർമിച്ച വാഹനങ്ങൾ സ്വന്തമാക്കിയവർ മാരുതി സുസുകി ഡീലറുമായി ബന്ധപ്പെടണമെന്ന് കന്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. തകരാർ സംഭവിച്ച ഭാഗങ്ങൾ സൗജന്യമായി മാറ്റി നല്കുമെന്നും കന്പനി അറിയിച്ചു.
40,618 വാഗൺ ആർ കാറുകൾ തിരിച്ചുവിളിച്ചു
12:13 AM Aug 24, 2019 | Deepika.com