കൊച്ചി: മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുതിയ പ്രീമിയം എംപിവി എക്സ്എൽ 6 പുറത്തിറക്കി.
കറുപ്പു നിറത്തിലുള്ള അലോയ് വീലുകൾ, റൂഫ് റെയിലുകൾ, സ്ലൈഡ് ക്ലാഡിങ്ങുകൾ, സിഗ്നേച്ചർ ക്വാഡ് ഹെഡ് ലാംപുകൾ, എൽഇഡി ലൈറ്റ് ഗൈഡുകളുള്ള ടെയിൽ ലാംപുകൾ, ബ്ലാക്ക് ഇന്റീരിയർ,17.8 സെന്റിമീറ്റർ സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച് സ്ക്രീൻ എന്നിവ വാഹനത്തിന്റെ ഭംഗി വർധിപ്പിക്കുന്നു.
ലിഥിയം അയോണ്‍ ബാറ്ററി സഹിതമുള്ള പ്രോഗ്രസീവ് സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയാണ് വാഹനത്തിന്റെ കരുത്ത്. 5 സ്പീഡ് മാന്വൽ, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.
മാരുതി സുസുകി എക്സ്എൽ 6 വിപണിയിൽ
11:09 PM Aug 22, 2019 | Deepika.com