യുഎന്നിനെ സമീപിക്കുമെന്നു പാക്കിസ്ഥാൻ
01:15 AM Aug 22, 2019 | Deepika.com
ഇസ്ലാമാബാദ്: കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിനെ സമീപിക്കുമെന്നു പാക്ക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ. കാഷ്മീർ വിഷയം ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ(ഒഐസി) രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ഉന്നയിക്കാൻ ആലോചിക്കുന്നുണ്ടെന്നും ഫൈസൽ പറഞ്ഞു.