തൃശൂർ: ഇന്ത്യൻ സ്പെഷാലിറ്റി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ യൂറോലൈഫ് ഹെൽത്ത് കെയർ, ടെവയുടെ ഹംഗറിയിലെ പ്ലാന്റ് ഏറ്റെടുത്തു. ഇൻട്രാവെനസ് ഇൻഫ്യൂഷൻ പ്ലാന്റാണിത്. ഏറ്റെടുക്കൽ തുക വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ വിദേശത്ത് ഇൻട്രാവെനസ് ഇൻഫ്യൂഷൻ പ്ലാന്റുള്ള ആദ്യ കമ്പനിയായി യൂറോലൈഫ് മാറി.
2017ൽ യൂറോലൈഫ്, അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ബാക്സ്റ്റേഴ്സിന്റെ ഇന്ത്യൻ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്നു. മൂന്നുവർഷത്തിനകം ലോകത്തെ ഏറ്റവും വലിയ ഇൻട്രാവെനസ് പ്ലാന്റ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് യൂറോലൈഫ് ഹെൽത്ത് കെയർ സിഇഒ സന്ദീപ് തോഷ്നിവാൽ പറഞ്ഞു.
50 ദശലക്ഷം യൂറോയാണ് ഇതിനുവേണ്ടി നിക്ഷേപിക്കുക. യൂറോലൈഫ് ഉല്പന്നങ്ങൾ ഇന്ത്യയിലെ 12,000 ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും എത്തുന്നുണ്ട്.
ടെവയുടെ ഹംഗറി പ്ലാന്റ് യൂറോലൈഫ് ഏറ്റെടുത്തു
11:25 PM Aug 21, 2019 | Deepika.com