ചെന്നൈ: സ്പോർട്ട്സ് സെഡാൻ വിഭാഗത്തിൽപ്പെടുന്ന ബിഎംഡബ്ല്യു 3 സീരീസിന്റെ ഏഴാം തലമുറ വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബിഎംഡബ്ല്യുവിന്റെ ചെന്നൈയിലെ പ്ലാന്റിൽ പ്രാദേശികമായി നിർമിച്ചതാണിത്. പെട്രോൾ, ഡീസൽ പതിപ്പുകളിൽ വാഹനം ലഭ്യമാണ്. സ്പോർട്ട്, എക്സ് ലൈൻ, എം സ്പോർട്ട് എന്നിങ്ങനെ മൂന്ന് മോഡലുകളിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. മുൻവാഹന മോഡലുകളെ അപേക്ഷിച്ച് പുതിയ വാഹനങ്ങൾക്ക് കനം കുറവുണ്ട്.
ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന വെർച്വൽ അസിസ്റ്റൻറ്, ഗെസ്ച്ചർ കണ്ട്രോൾ, റിവേർസിംഗ് അസിസ്റ്റന്റ്, വാഹനത്തിന് ഉലച്ചിൽ സംഭവിക്കാതിരിക്കാനുള്ള ഡാന്പർ കണ്ട്രോൾ, വളവുകളിൽ മികച്ച നിയന്ത്രണം നൽകുന്നതിനായി ഡൈനാമിക് കോർണറിംഗ് തുടങ്ങി ഫീച്ചറുകളുടെ നീണ്ടനിര തന്നെ വാഹനത്തിലുണ്ട്.
ഇലക്ട്രിക്കൽ മെമ്മറിയുള്ള സീറ്റുകൾ, ത്രീ സോണ്‍ കണ്ട്രോളുള്ള ഏസി, ആറ് തരത്തിൽ ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റിംഗ്, വെൽക്കം ലൈറ്റ് തുടങ്ങിയവ വാഹനത്തിന്റെ ലക്ഷ്വറി വർധിപ്പിക്കുന്നു. ബിഎംഡബ്ല്യു 330ഐ 2 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിൻ 258 എച്ച്പി പവറും 1550-4400 ആർപിഎമ്മിൽ പരമാവധി 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 5.8 സെക്കൻഡിൽ വാഹനം 0-100 കിലോ മീറ്റർ വേഗത മറികടക്കും. ബിഎംഡബ്ല്യു 320ഡി യുടെ 2 ലിറ്റർ 4 സിലിണ്ടർ ഡീസൽ എൻജിൻ 190 എച്ച്പി ഒൗട്ട്പുട്ടും, 1750-2500 ആർപിഎമ്മിൽ 400 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. 6.8 സെക്കൻഡിൽ വാഹനം 0-100 കിലോമീറ്റർ വേഗത മറികടക്കും.
ബിഎംഡബ്ല്യു 3 സീരീസ് ഇന്ത്യൻ വിപണിയിൽ
11:25 PM Aug 21, 2019 | Deepika.com