കൊച്ചി: വിപുലമായ സൗകര്യങ്ങളോടെ നവീകരിച്ച എന്‍ സ്റ്റൈല്‍ പിറവം ഷോറൂം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സാരി സെക്ഷന്‍ നടി കനിഹയും മെന്‍സ് വെയര്‍ സെക്ഷന്‍ സംവിധായകന് ജിസ് ജോയിയുമാണ് ഉദ്ഘാടനം ചെയ്തത്. ലേഡീസ് ബുട്ടീക്കിന്റെ ഉദ്ഘാടനം പിറവം മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ അന്നമ്മ ഡോമിയും കിഡ്സ് വെയര്‍ സെക്ഷന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ മെബിന് ബേബിയും നിര്‍വഹിച്ചു.
പിറവം മുനിസിപ്പല്‍ ചെയര്മാന് സാബു കെ. ജേക്കബ് ഭദ്രദീപം തെളിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സലിം, ജില്ലാ പഞ്ചായത്തംഗം കെ.എന്‍. സുഗതന് ബാബു, മുനിസിപ്പല്‍ കൗണ്‍സിലര്‍ സോജന് ജോര്‍ജ്, മാനേജിംഗ് ഡയറ്കടര്‍ എന്‍.എ. ബെന്നി, മാനേജിംഗ് പാര്‍ട്ണര്‍ ഷേര്‍ലി ബെന്നി, പിറവം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അജേഷ് മനോഹര്‍, ബെന്നി വി. വര്‍ഗീസ്, ഉണ്ണി വല്ലയില്‍, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി സോമന് വല്ലയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
തകടിയേല്‍ ഗ്രൂപ്പ് എംഡി ടി.ജി. കലേഷ് കുമാര്‍ ആദ്യവില്പന സ്വീകരിച്ചു. വിവാഹ പട്ടുസാരികള്‍ക്ക് പുറമെ ലേഡീസ് ബുട്ടീക്ക്, ലേഡീസ് വെയര്‍, കിഡ്സ് വെയര്‍, മെന്‍സ് വെയര്‍ എന്നീ വിഭാഗങ്ങളിലായി വസ്ത്രങ്ങളുടെ വിപുലവും വൈവിധ്യവുമാര്‍ന്നതുമായ ശ്രേണി ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
നവീകരിച്ച എന്‍ സ്റ്റൈല്‍ പിറവം ഷോറൂം ഉദ്ഘാടനം ചെയ്തു
11:25 PM Aug 21, 2019 | Deepika.com