കൊച്ചി: കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കായി ബജാജ് ഓട്ടോ സൗജന്യ സർവീസ് ക്യാന്പ് ആരംഭിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ ബജാജ് ബൈക്ക് ഉടമസ്ഥർക്ക് അടുത്തുള്ള അംഗീകൃത ഡീലർഷിപ്പുകളിൽനിന്ന് ഈ സേവനം ഉപയോഗിക്കാം.
സന്പൂർണ ചെക്കപ്പ് കൂടാതെ എൻജിനിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള സർവീസുകൾ ഡീലർഷിപ്പുകളിൽ നിന്നു ലഭിക്കും. പരിശോധനയ്ക്കോ ഓയിൽ മാറ്റുന്നതിനോ എൻജിൻ ഓയിൽ, ഓയിൽ ഫിൽറ്റർ, എയർ ഫിൽറ്റർ, ഗ്യാസ്കെറ്റ്സ് എന്നിവയുടെ ഭാഗങ്ങൾ ഏതെങ്കിലും മാറ്റേണ്ടതുണ്ടെങ്കിൽ അതിനോ ഒരു തുകയും ഈടാക്കുകയില്ല. സെപ്റ്റംബർ ഏഴു വരെയാണു സർവീസ് ക്യാന്പ്.
സൗജന്യ സർവീസ് ക്യാന്പുമായി ബജാജ് ഓട്ടോ
11:06 PM Aug 20, 2019 | Deepika.com