വാഷിംഗ്ടൺ ഡിസി: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയ്ക്കെതിരേ പ്രകോപന പ്രസ്താവനകൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചു.
മേഖലയിൽ സംഘർഷം ഉണ്ടാകാതിരിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കേണ്ടത് അത്യാവശ്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഖാനുമായും വെവ്വേറെ നടത്തിയ ഫോൺ ചർച്ചയിൽ ട്രംപ് ചൂണ്ടിക്കാട്ടിയതായി വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. കാഷ്മീരിനുള്ള പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയ സാഹചര്യത്തിലായിരുന്നു ഫോൺ ചർച്ചകൾ.
പാക് നേതാക്കൾ ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് സമാധാനം ഇല്ലാതാക്കുമെന്ന് മുപ്പതു മിനിട്ടു നീണ്ട ചർച്ചയിൽ മോദി ചൂണ്ടിക്കാട്ടി. അതിർത്തികടന്നുള്ള തീവ്രവാദപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് സമാധാന അന്തരീക്ഷം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും മോദി ചൂണ്ടിക്കാട്ടിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് ന്യൂഡൽഹിയിൽ അറിയിച്ചു.
ഇമ്രാൻ പ്രകോപന പ്രസ്താനകൾ നടത്തരുത്: ട്രംപ്
10:44 PM Aug 20, 2019 | Deepika.com