വാഷിംഗ്ടൺ ഡിസി: ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭത്തെ താറടിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയ രണ്ടുലക്ഷത്തോളം അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്തു. 936 അക്കൗണ്ടുകൾ റദ്ദാക്കുകയും ചെയ്തു.
ജനാധിപത്യ പ്രക്ഷോഭകർ അക്രമം നടത്തുന്നുവെന്നും പാശ്ചാത്യ ശക്തികളാണ് സമരം ഇളക്കിവിടുന്നതെന്നും ആരോപിച്ച് ചൈന നടത്തുന്ന പ്രചാരണത്തിൽ പങ്കു ചേർന്നെന്നു സംശയിക്കുന്ന അക്കൗണ്ടുകൾക്ക് എതിരേയാണു നടപടി. ഫേസ്ബുക്ക് ഏഴു പേജുകൾ നീക്കം ചെയ്തു.ട്വിറ്ററിൽനിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണു നടപടിയെടുത്തതെന്നു ഫേസ്ബുക്ക് പറഞ്ഞു.
ബ്രിട്ടീഷ് ജീവനക്കാരനെ ചൈന തടഞ്ഞുവച്ചു
ലണ്ടൻ: ഹോങ്കോംഗ് കോൺസുലേറ്റിലെ തങ്ങളുടെ ജീവനക്കാരനെ ചൈനയിൽ തടഞ്ഞുവച്ചതിൽ ബ്രിട്ടീഷ് വിദേശകാര്യവകുപ്പ് ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.
ചൈനാവൻകരയിലെ ഷെൻസനിൽ ബിസിനസ് മീറ്റിംഗിൽ പങ്കെടുക്കാൻ ഈ മാസം എട്ടിനു തിരിച്ച സൈമൺ ചെങ്മാൻകീത് മടങ്ങിവന്നിട്ടില്ല. ഹോങ്കോംഗിൽനിന്ന് ഒരു മണിക്കൂർ യാത്രയേ ഷെൻസനിലേക്കുള്ളു. ഹോങ്കോംഗ് പ്രക്ഷോഭത്തിൽ ഇടപെടരുതെന്ന് ബ്രിട്ടനു ചൈന മുന്നറിയിപ്പു നൽകിയ സാഹചര്യത്തിലാണ് സൈമന്റെ തിരോധാനം
ഹോങ്കോംഗ്: രണ്ടുലക്ഷം ട്വിറ്റർ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു
10:44 PM Aug 20, 2019 | Deepika.com