ബ്രസീലിൽ റാഞ്ചിയെ വധിച്ച് ബന്ദികളെ മോചിപ്പിച്ചു
10:44 PM Aug 20, 2019 | Deepika.com
റിയോഡ ഷനീറോ: ബ്രസീലിൽ ബസ് യാത്രക്കാരെ ബന്ദികളാക്കിയ തോക്കുധാരിയെ പോലീസ് വധിച്ചു. ബസിലെ മുഴുവൻ യാത്രികരെയും മോചിപ്പിച്ചു. റിയോയിൽനിന്നു നിറ്റോറെയിക്കു പോയ ബസിലെ 37 പേരെയാണ് അക്രമി ഇന്നലെ രാവിലെ ബന്ദികളാക്കിയത്. പോലീസും സുരക്ഷാസൈനികരും ബസ് വളഞ്ഞു. തുടർന്നുള്ള ഏറ്റുമുട്ടലിലാണ് റാഞ്ചിയെ വധിച്ചത്. ഇയാളുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കായിരുന്നു.