തൃശൂർ: കെഎസ്എഫ്ഇ പൊന്നോണച്ചിട്ടികൾ-2018ന്റെ സംസ്ഥാനതല, മേഖലാതല സമ്മാനങ്ങളുടെ നറുക്കെടുപ്പ് കൊയിലാണ്ടി ടൗണ്‍ ഹാളിൽ നടന്നു. കൊയിലാണ്ടി എംഎൽഎ കെ. ദാസന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നറുക്കെടുപ്പിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ മുഖ്യപ്രഭാഷണം നടത്തി. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ എ. പുരുഷോത്തമൻ, ജനറൽ മാനേജർ (ബിസിനസ്) വി.പി. സുബ്രഹ്മണ്യൻ, കെഎസ്എഫ്ഇ ഡയറക്ടർ പി.കെ. ആനന്ദക്കുട്ടൻ എന്നിവർ സംബന്ധിച്ചു.
ഒന്നാം സമ്മാനമായ 25 പവൻ സ്വർണനാണയത്തിന് കൂറ്റനാട് ശാഖയിലെ ഇടപാടുകാരി പി. സുനിത അർഹയായി. രണ്ടാം സമ്മാനമായ 15 പവൻ സമ്മാനം മണ്ണാർക്കാട് ശാഖയിലെ മൊഹമ്മദ് അഫ്സലിനും മൂന്നാം സമ്മാനമായ 10 പവൻ സ്വർണം ചെറുവണ്ണൂർ ശാഖയിലെ സൈനുദ്ദീനും ലഭിച്ചു. 33 റോയൽ എൻഫീൽഡ് ബുള്ളറ്റുകൾക്കുള്ള നറുക്കെടുപ്പും നടന്നു.
സ്മാർട്ട് ശാഖകളായി നവീകരിച്ച കൊയിലാണ്ടി ഒന്ന്, കൊയിലാണ്ടി രണ്ട് ശാഖകളുടെ ഉദ്ഘാടനവും മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു.
കെഎസ്എഫ്ഇ പൊന്നോണച്ചിട്ടി നറുക്കെടുപ്പ് ; 25 പവൻ സുനിതയ്ക്ക്
10:41 PM Aug 19, 2019 | Deepika.com