ഹോങ്കോംഗ്: വിദേശരാജ്യങ്ങളുടെ സഹായം തേടാനുള്ള സാധ്യത തള്ളിക്കളയാതെ ഹോങ്കോംഗിലെ ചൈനാവിരുദ്ധ ജനാധിപത്യ പ്രക്ഷോഭകർ.
ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂണിയൻ, വിദേശരാജ്യങ്ങൾ എന്നിവയുടെ സഹായം തങ്ങൾ തേടിയേക്കുമെന്നു പ്രക്ഷോഭം സംഘടിപ്പിക്കുന്ന സിവിൽ ഹ്യൂമൻ റൈറ്റ്സ് ഫ്രണ്ടിന്റെ വൈസ് കൺവീനർ വോംഗ് യിക്മോ റഷ്യയിലെ സ്പുട്നിക് വാർത്താ ഏജൻസിയോടു പറഞ്ഞു.
യുഎസ് നയതന്ത്ര പ്രതിനിധി പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തിയതിൽ ചൈന കടുത്ത പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് വോംഗ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കൂടിക്കാഴ്ച ചൈനയുടെ ആഭ്യന്തരകാര്യങ്ങളിലെ ഇടപെടലല്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു മാസത്തിലധികമായി നടക്കുന്ന സമരത്തിനു പിന്നിൽ അമേരിക്കയടക്കമുള്ള വിദേശ ശക്തികൾക്കു പങ്കുണ്ടെന്നാണ് ചൈനയുടെ ആരോപണം.
ഇതിനിടെ, ഇന്നലെയും ഹോങ്കോംഗിൽ ചൈനീസ് വിരുദ്ധ സമരം അരങ്ങേറി. ചൈനാ അനു കൂലികളും പ്രകടനം നടത്തി.
വിദേശസഹായം: സാധ്യത തള്ളാതെ ഹോങ്കോംഗ് സമരക്കാർ
11:01 PM Aug 17, 2019 | Deepika.com