ട്രംപിന്റെ പിന്തുണതേടി ഇമ്രാൻ
11:42 PM Aug 16, 2019 | Deepika.com
ഇസ്ലാമാബാദ്: കാഷ്മീർ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ തേടി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്നലെ ഇമ്രാൻ ട്രംപുമായി ടെലിഫോണിൽ ചർച്ച നടത്തി. പാക്കിസ്ഥാന്റെ ആശങ്ക ട്രംപിനെ ഇമ്രാൻ അറിയിച്ചുവെന്നു പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.