സിന്‍ഡിക്കറ്റ് ബാങ്കില്‍ പലിശയിളവ്
11:56 PM Aug 14, 2019 | Deepika.com
കൊച്ചി: സിന്‍ഡിക്കറ്റ് ബാങ്ക് പലിശ നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. എല്ലാ വായ്പകള്‍ക്കും 0.25 ശതമാനം പലിശ ഇളവ് ചെയ്തതു വഴി ഈ വര്‍ഷം എംസിഎല്‍ആറില്‍ 0.50 ശതമാനം കുറവാണ് വന്നിരിക്കുന്നത്. അതോടൊപ്പം റിപ്പോ നിരക്ക് അധിഷ്ഠിതമായ ഡിപ്പോസിറ്റും ലോണ്‍ സ്കീമുകളും ബാങ്ക് അവതരിപ്പിക്കുന്നു. ഭവന, വാഹന, ഉപഭോക്തൃ വായ്പകള്‍ റിപ്പോ അധിഷ്ഠിതമായി മാറും. ഭവനവായ്പകള്‍ 8.30 ശതമാനത്തില്‍ (റിപ്പോ+2.90 ശതമാനം) ആരംഭിക്കും. 25 ലക്ഷത്തിനു മുകളിലുള്ള ഡിപ്പോസിറ്റുകളും റിപ്പോ അധിഷ്ഠിതമാകുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.