ബിഷ്കെക്ക്: കിർഗിസ്ഥാന്റെ മുൻ പ്രസിഡന്റ് അഡംബായെവിനെതിരേ കൊലക്കുറ്റത്തിനും അട്ടിമറി ശ്രമത്തിനും കേസ് ചാർജ് ചെയ്തു. ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ. കഴിഞ്ഞയാഴ്ച സുരക്ഷാസൈനികർ അഡംബായെവിനെ അറസ്റ്റു ചെയ്യാൻ എത്തിയപ്പോൾ അനുയായികൾ സൈനികരുമായി ഏറ്റുമുട്ടി. ഒരു ഓഫീസർ കൊല്ലപ്പെട്ടു. 130 പേർക്കു പരിക്കേറ്റു. പിറ്റേന്നു അഡംബായെവ് കീഴടങ്ങുകയായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു, ലഹളയ്ക്ക് പദ്ധതിയിട്ടു, കൊലപാതകം ആസൂത്രണം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് അഡംബായെവിന്റെ പേരിലുള്ളതെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
മുൻ കിർഗിസ്ഥാൻ പ്രസിഡന്റിനെതിരേ കേസെടുത്തു
11:49 PM Aug 13, 2019 | Deepika.com