ഗോ​എ​യ​റി​ന് അ​ന്താ​രാ​ഷ്‌ട്ര അം​ഗീ​കാ​രം

11:49 PM Aug 13, 2019 | Deepika.com
കൊ​​​ച്ചി: ഏ​​​റ്റ​​​വും വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​യ ആ​​​ഭ്യ​​​ന്ത​​​ര എ​​​യ​​​ർ​​​ലൈ​​​നാ​​​യി ഗോ ​​​എ​​​യ​​​റി​​​നെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ബ്രാ​​​ൻ​​​ഡ് ക​​​ണ്‍​സ​​​ൾ​​​ട്ടിം​​​ഗ് (ഐ​​​ബി​​​സി) കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം, സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം, പു​​​തു​​​മ​​​ക​​​ൾ, ഉ​​​പ​​​ഭോ​​​ക്തൃ സം​​​തൃ​​​പ്തി, മാ​​​നേ​​​ജു​​​മെ​​​ന്‍റി​​​ന്‍റെ ദീ​​​ർ​​​ഘ​​​കാ​​​ല ദ​​​ർ​​​ശ​​​നം, ബി​​​സി​​​ന​​​സ് ത​​​ന്ത്ര​​​ങ്ങ​​​ൾ, സെ​​​ഗ് മെ​​​ന്‍റി​​​ലെ ഭാ​​​വി ല​​​ക്ഷ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഗോ​​​എ​​​യ​​​റി​​​ന് ബ​​​ഹു​​​മ​​​തി ല​​​ഭി​​​ച്ച​​​ത്. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗോ​​​എ​​​യ​​​ർ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ആ​​​ൻ​​​ഡ് ഇ​​​കൊ​​​മേ​​​ഴ്സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷ​​​ബ്നം സ​​​യ്യി​​​ദ്, പി​​​ആ​​​ർ ആ​​​ൻ​​​ഡ് കോ​​​ർ​​​പ​​​റേ​​​റ്റ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​കു​​​ൽ ഗാ​​​ല എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് അ​​​വാ​​​ർ​​​ഡ് സ്വീ​​​ക​​​രി​​​ച്ചു.

തു​​​ട​​​ർ​​​ച്ച​​​യാ​​​യി 10 മാ​​​സ​​ത്തെ ഗോ ​​​എ​​​യ​​​റി​​​ന്‍റെ ഓ​​​ണ്‍ ടൈം ​​​പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് (ഒ​​​ടി​​​പി) ആ​​​ണ് ഐ​​​ബി​​​സി​​​യു​​​ടെ ഉ​​​പ​​​ഭോ​​​ക്തൃ സ​​​ർ​​​വേ പ്ര​​​ധാ​​​ന​​​മാ​​​യും പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഗോ​​​എ​​​യ​​​ർ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ലോ​​​ഡ് ഫാ​​​ക്ടേ​​​ഴ്സ് കൈ​​​വ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് മി​​​ക​​​ച്ച​​​തും സു​​​ര​​​ക്ഷി​​​ത​​​വും വി​​​ശ്വ​​​സ​​​നീ​​​യ​​​വു​​​മാ​​​യ യാ​​​ത്രാ​​​നു​​​ഭ​​​വ​​​മാ​​​ണ് ഗോ ​​​എ​​​യ​​​ർ ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നു ഗോ​​​എ​​​യ​​​ർ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജെ. ​​​വാ​​​ഡി​​​യ പ​​​റ​​​ഞ്ഞു.