വാഷിംഗ്ടൺ ഡിസി: യുഎസിലെ പെൻസിൽവേനിയ സംസ്ഥാനത്തെ ഡേകെയർ സെന്ററിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു കുട്ടികൾ മരിച്ചു. ഇതിൽ നാലുപേർ സഹോദരങ്ങളാണ്.
വടക്കൻ പെൻസിൽവേനിയയിലെ എരീ പട്ടണത്തിൽ ഡെകെയർ സെന്റർ പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടത്തിന് ഞായറാഴ്ച രാവിലെയാണ് തീപിടിച്ചത്. എട്ടു മാസം മുതൽ ഏഴു വയ സു വരെ പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് മേധാവി ഗയ് സാന്റോൺ അറിയിച്ചു.
ഒന്നാം നിലയിലെ ലിവിംഗ് റൂമിലുണ്ടായ തീ മറ്റിടങ്ങളിലേക്കും പടരുകയായിരുന്നുവെന്നു സംശയിക്കുന്നു. ഏഴു കുട്ടികളെ രക്ഷപ്പെടുത്തി. സെന്ററിന്റെ ഉടമസ്ഥയെ പരിക്കുകളോടെ ആശുപത്രിയിലാക്കി. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
ഡേകെയർ സെന്ററിൽ തീപിടിത്തം; അഞ്ചു കുട്ടികൾ മരിച്ചു
11:29 PM Aug 12, 2019 | Deepika.com