യുഎസ് പള്ളിയിൽ വെടിവയ്പ്; ഒരാൾ മരിച്ചു
11:29 PM Aug 12, 2019 | Deepika.com
ഹൂസ്റ്റൺ: മിസിസിപ്പി സംസ്ഥാനത്തെ പള്ളിയിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. തിപാ കൗണ്ടിയിലെ വെസ്റ്റ് റിപ്ലി പള്ളിയിൽ ഒരു പോലീസുകാരനടക്കം ഉൾപ്പെട്ട സംഘർഷം വെടിവയ്പിൽ കലാശിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പാട്രിക് സാണ്ടേഴ്സ് എന്ന അന്പത്തേഴുകാരനാണു മരിച്ചത്.