അൽ അക്സാ മോസ്ക് വളപ്പിൽ സംഘർഷം
11:22 PM Aug 11, 2019 | Deepika.com
ജറുസലം: അൽഅക്സാ മോസ്ക് വളപ്പിൽ ഇസ്രേലി പോലീസും മുസ്ലിം വിശ്വാസികളും ഏറ്റുമുട്ടി. നാലു പോലീസ് ഓഫീസർമാർ ഉൾപ്പെടെ 14 പേർക്കു പരിക്കേറ്റു. യഹൂദ തീർഥാടകർക്ക് വളപ്പിൽ കടക്കാൻ അനുമതി നൽകിയതാണു പ്രശ്നത്തിനിടയാക്കിയത്. അൽഅക്സാ മോസ്ക് വള പ്പിലെ സംഘർഷത്തിൽ ജോർ ദാൻ ഭരണകൂടം പ്രതിഷേധിച്ചു.