പ്യോംഗ്യാംഗ്: ഉത്തരകൊറിയ ഇന്നലെ രണ്ടു ഹ്രസ്വ ദൂര ബലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയ നടത്തിയ പരീക്ഷണത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശങ്ക അറിയിച്ചു.
ഹാംഹങില്നിന്ന് നടത്തിയ പരീക്ഷത്തില്‍ മിസൈലുകള്‍ 400 കിലോമീറ്റര്‍ പറന്ന് കൊറിയന്‍ ദ്വീപുകളുളെയും ജപ്പാനെയും വേര്‍തിരിക്കുന്ന കടലില്‍ പതിച്ചെന്ന് ദക്ഷിണകൊറിയയിലെ പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രണ്ടാഴ്ചയ്ക്കിടെ ഉത്തര കൊറിയ നടത്തുന്ന അഞ്ചാം റൗണ്ട് മിസൈല്‍ പരീക്ഷണമാണിത്. യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസത്തെ വെല്ലുവിളിയെന്ന രീതിയിലാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്.
ഉത്തരകൊറിയന്‍ രാജ്യ തലവന്‍ കിം ജോംഗ് ഉന്നുമായി നല്ല ബന്ധമാണെന്നും കഴിഞ്ഞ ദിവസം അദ്ദേഹത്തില്‍നിന്ന് മനോഹരമായൊരു കത്ത് ലഭിച്ചിരുന്നുവെന്നു ട്രംപ് പറഞ്ഞു.
ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തി
11:00 PM Aug 10, 2019 | Deepika.com