വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നാഷണൽ ഇന്റലിജൻസിന്റെ ഡെപ്യൂട്ടി ഡയറക്ടർ സ്യൂ ഗോർഡൻ രാജിപ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്.
സംഘടനയുടെ ഡയറക്ടർ ഡാൻ കോട്സ് നേരത്തേ രാജി പ്രഖ്യാപിച്ചിരുന്നു. ട്രംപുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കോട്സിനു പുറത്തേക്കുള്ള വഴി തെളിച്ചത്. കോട്സ് പദവി ഒഴിയുന്ന 15നു തന്നെയാണ് അദ്ദേഹത്തിന്റെ ഡെപ്യൂട്ടി സ്യൂ ഗോർഡനും ജോലി അവസാനിപ്പിക്കുന്നത്.
കാൽനൂറ്റാണ്ട് സിഐഎയിൽ പ്രവർത്തിച്ചിട്ടുള്ള സ്യൂ ഗോർഡനു ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണ ലഭിച്ചിരുന്നു. പക്ഷപാതമില്ലാതെ പ്രവർത്തിച്ചിരുന്ന അവർ ജോലി നിർത്തുന്നതിൽ ഇന്റലിജൻസ് സമൂഹത്തിൽ അസ്വസ്ഥതയുണ്ടെന്നാണു സൂചനകൾ.
യുഎസ് ഇന്റലിജൻസ് മേധാവി രാജിവച്ചു
10:38 PM Aug 09, 2019 | Deepika.com