ഇസ്ലാമാബാദ്: അതീവസുരക്ഷയുടെ റെഡ്സോണിലുൾപ്പെടെ പാക്കിസ്ഥാൻ തലസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇന്ത്യാ അനുകൂല പോസ്റ്ററുകൾ. ജമ്മു കാഷ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ നടപടിക്കു പിന്നാലെയാണു പോസ്റ്ററുകൾ ഉയർന്നത്.
അഖണ്ഡഭാരതം എന്ന തലക്കെട്ടിൽ ഇന്ത്യയുടെ ഭൂപടം ഉൾപ്പെടെ ചേർത്താണു പോസ്റ്റർ. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബലൂചിസ്ഥാൻ എന്നിവയും ഉണ്ട്. തുടക്കത്തിൽ ആരും ശ്രദ്ധിക്കാതിരുന്ന പോസ്റ്ററുകളെക്കുറിച്ച് ഏതാനും പേർ പോലീസിനെ അറിയിക്കുകയായിരുന്നു.
ഇസ്ലാമബാദിൽ ഇന്ത്യാ അനുകൂല പോസ്റ്റർ : ഒരാൾ അറസ്റ്റിൽ
01:02 AM Aug 08, 2019 | Deepika.com