കൊച്ചി: 80 ലക്ഷത്തിലധികം വരിക്കാരുമായി റിലയൻസ് ജിയോ കേരളത്തിലും മുൻപന്തിയിലേക്കു കുതിക്കുന്നു. 8500 മൊബൈൽ ടവറുകളുള്ള ജിയോ നെറ്റ് വർക്ക് ഇപ്പോൾതന്നെ നെറ്റ്വർക്ക് ലഭ്യതയിൽ കേരളത്തിൽ ഒന്നാമതാണ്. കഴിഞ്ഞ ജൂണിലാണ് 331.3 ദശലക്ഷം വരിക്കാരുമായി വോഡഫോണ്‍- ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരായി ജിയോ മാറിയത്.
സിമ്മുകളുടെ ലഭ്യത, എളുപ്പത്തിലുള്ള കണക്ഷൻ, ജിയോ ടിവി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകൾ, അണ്‍ലിമിറ്റഡ് ഡാറ്റാ തുടങ്ങിയവയാണു കേരളത്തിലും ഈ സ്വീകാര്യത എളുപ്പത്തിൽ നേടാൻ ജിയോയെ സഹായിച്ചത്.
ജിയോയ്ക്ക് കേരളത്തിൽ 80 ലക്ഷം വരിക്കാർ
11:39 PM Aug 07, 2019 | Deepika.com