ഓ​ർ​ഗാ​നി​ക് ഇ​ന്ന​ർ​വെ​യ​ർ ഫ​സോ​യു​മാ​യി കെ​പി​ആ​ർ ഗ്രൂ​പ്പ് കേ​ര​ള​ത്തി​ലേ​ക്ക്

11:39 PM Aug 07, 2019 | Deepika.com
കൊ​​​ച്ചി: കോ​​​യ​​​ന്പ​​​ത്തൂ​​​ർ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 4000 കോ​​​ടി രൂ​​​പ​​​യു​​​ടെ വൈ​​​വി​​​ധ്യ ബി​​​സി​​​ന​​​സ് സാ​​​മ്രാ​​​ജ്യ​​​മാ​​​യ കെ​​​പി​​​ആ​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ 100 ശ​​​ത​​​മാ​​​നം ഓ​​​ർ​​​ഗാ​​​നി​​​ക് ഇ​​​ന്ന​​​ർ​​​വെ​​​യ​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സു​​​സ്ഥി​​​ര​​​മാ​​​യ കോ​​​ട്ട​​​ണ്‍ ഇ​​​ന്ന​​​ർ​​​വെ​​​യ​​​റു​​​ക​​​ളു​​​ടെ​​​യും കാ​​​യി​​​കാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും ശ്രേ​​​ണി​​​യാ​​​ണ് ’ഫ​​​സോ’ എ​​​ന്ന ബ്രാ​​​ൻ​​​ഡ് നാ​​​മ​​​ത്തി​​​ൽ ഗ്രൂ​​​പ്പ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി കം​​​ഫ​​​ർ​​​ട്ട്, സ്റ്റൈ​​​ൽ, സു​​​പ്രീം എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു പ്രീ​​​മി​​​യം റേ​​​ഞ്ചു​​​ക​​​ളി​​​ലാ​​​ണ് ഫ​​​സോ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

100 ശ​​​ത​​​മാ​​​നം സൂ​​​പ്പ​​​ർ​​​ഫൈ​​​ൻ കോ​​​ട്ട​​​ൻ ഉ​​​ത്്പ​​​ന്ന​​​ങ്ങ​​​ളാ​​​യ​​​തി​​​നാ​​​ൽ ധ​​​രി​​​ക്കാ​​​ൻ സു​​​ഖ​​​വും ച​​​ർ​​​മ സൗ​​​ഹാ​​​ർ​​​ദ​​​വു​​​മാ​​​ണ്. ബ്രീ​​​ഫ്, ട്ര​​​ങ്ക്, ബോ​​​ക്സ​​​ർ ഷോ​​​ർ​​​ട്ട്സ്, വെ​​​സ്റ്റ്, ജിം ​​​വെ​​​സ്റ്റ്, മ​​​സി​​​ൽ ടീ ​​​എ​​​ന്നി​​​വ​​​യെ​​​ല്ലാം ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് ശ്രേ​​​ണി. ഓ​​​ർ​​​ഗാ​​​നി​​​ക് കോ​​​ട്ട​​​ണ്‍, മൈ​​​ക്രോ നൈ​​​ലോ​​​ണ്‍, ഇ​​​ലാ​​​സ്റ്റി​​​ക് തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ൽ നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​ണ് ഫ​​​സോ ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​ൾ. അ​​​ത്യാ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​യും സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മാ​​​ണ് നി​​​ർ​​മാ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്നു കെ​​​പി​​​ആ​​​ർ ഗ്രൂ​​​പ്പ് പ്ര​​​മോ​​​ട്ട​​​റും എം​​​ഡി​​​യു​​​മാ​​​യ പി. ​​​ന​​​ട​​​രാ​​​ജ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.