ന്യൂയോർക്ക്: സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ എഴുത്തുകാരിയും എഡിറ്ററും പ്രഫസറുമായിരുന്ന ടോണി മോറിസൺ(88) ന്യൂയോർക്കിലെ ആശുപത്രിയിൽ തിങ്കളാഴ്ച അന്തരിച്ചു. 11 നോവലുകളും ബാലസാഹിത്യകൃതികളും പ്രബന്ധസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1993ൽ സാഹിത്യത്തിനുള്ള നൊബേൽപുരസ്കാരം ലഭിച്ചു. സാഹിത്യ നൊബേൽ നേടുന്ന ആദ്യത്തെ കറുത്തവർഗക്കാരിയാണ്.
ബിലവഡ്, ജാസ്, പാരഡൈസ്, സോംഗ് ഓഫ് സോളമൻ എന്നിവയാണു മുഖ്യകൃതികൾ. 2015ൽ പ്രസിദ്ധീകരിച്ച ഗോഡ് ഹെൽപ് ദ ചൈൽഡാണ് അവസാനത്തെ രചന. റാൻഡം ഹൗസിൽ 19 വർഷം എഡിറ്ററായിരുന്നു. പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ പ്രഫസറായിരുന്ന മോറിസൺ 2006ലാണു റിട്ടയർ ചെയ്തത്.
നൊബേൽ ജേത്രി ടോണി മോറിസൺ നിര്യാതയായി
11:29 PM Aug 06, 2019 | Deepika.com