മോസ്കോ: ദക്ഷിണകൊറിയ-യുഎസ് സംയുക്ത സൈനികാഭ്യാസം ആരംഭിച്ച സാഹചര്യത്തിൽ ആണവനിരായുധീകരണം സംബന്ധിച്ച കാര്യത്തിൽ പുനരാലോചന നടത്തുമെന്ന് ഉത്തരകൊറിയൻ വിദേശമന്ത്രാലയം പറഞ്ഞു. യുഎസ്- ഉത്തരകൊറിയ ബന്ധം മോശമാക്കാൻ സംയുക്ത സൈനികാഭ്യാസം ഇടയാക്കുമെന്നു നിരവധി തവണ മുന്നറിയിപ്പു നൽകിയിരുന്നതാണെന്നു വക്താവ് ചൂണ്ടിക്കാട്ടി.
ഇതിനിടെ ഇന്നലെ ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ നാലാം തവണയാണു മിസൈൽ പരീക്ഷിക്കുന്നത്.
ആണവനിരായുധീകരണം പുനരാലോചിക്കുമെന്ന് ഉത്തരകൊറിയ
11:29 PM Aug 06, 2019 | Deepika.com