അതിസന്പന്നരുടെ ഏറ്റവും വലിയ നഷ്ടം

10:42 PM Aug 06, 2019 | Deepika.com
ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​തി​സ​ന്പ​ന്ന​രു​ടെ സ്വ​ത്തി​ന്‍റെ 2.1 ശ​ത​മാ​നം ഭാ​ഗം ഒ​റ്റ ദി​വ​സം​കൊ​ണ്ട് ആ​വി​യാ​യി. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ത​ക​ർ​ച്ച തി​ങ്ക​ളാ​ഴ്ച അ​മേ​രി​ക്ക​ൻ ഓ​ഹ​രി​വി​പ​ണി​ക്ക് ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് ആ​മ​സോ​ണ്‍ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​തി​സ​ന്പ​ന്ന​രു​ടെ സ്വ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഇ​ല്ലാ​താ​യ​ത്.

ബ്ലൂം​ബെ​ർ​ഗ് ബി​ല്യ​ണ​യ​ർ സൂ​ചി​ക​യി​ലെ 21 അം​ഗ​ങ്ങ​ൾ​ക്കാ​ണ് ഒ​റ്റ ദി​വ​സം​കൊ​ണ്ട് ആ​സ്തി​യി​ൽ കു​റ​വ് വ​ന്ന​ത്. 100 കോ​ടി ഡോ​ള​ർ​മു​ത​ൽ മു​ക​ളി​ലേ​ക്കാ​ണ് ഓ​രോ​രു​ത്ത​രു​ടെ​യും ന​ഷ്ടം. 21 പേ​രു​ടെ​യും ആ​കെ ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി​യാ​ൽ 11,700 കോ​ടി ഡോ​ള​ർ വ​രും.

അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര​യു​ദ്ധ​മാ​ണ് ഓ​ഹ​രി​സൂ​ചി​ക​യു​ടെ ഇ​ടി​വി​നു കാ​ര​ണം. ആ​മ​സോ​ണ്‍ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സി​ന് 340 കോ​ടി ഡോ​ള​റി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യി. എ​ങ്കി​ലും ലോ​ക​ത്തി​ലെ സ​ന്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​നം ബെ​സോ​സി​ന് ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. 11,000 കോ​ടി ഡോ​ള​റാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്തി.

നഷ്ടം വലുത്

പേര്, നഷ്ടം (കോടി ഡോളറിൽ)

ജെഫ് ബെസോസ് 340
ബെർണാർഡ് ആർനോട്ട് 320
മാർക്ക് സക്കർബെർഗ് 280
മുകേഷ് അംബാനി 240
ബിൽ ഗേറ്റ്സ് 200