കൊച്ചി: ഓണം സീസണ് ലക്ഷ്യമിട്ട് പാനസോണിക് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചു. ടിവി, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എയർ കണ്ടീഷണർ, മൈക്രോവേവ്, ഓഡിയോ സിസ്റ്റം തുടങ്ങിയ വിഭാഗങ്ങളിൽ പുതിയ മോഡലുകൾ കന്പനി അവതരിപ്പിച്ചിട്ടുണ്ട്.
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്കു ജപ്പാനിലേക്ക് സൗജന്യ യാത്ര, കേരളത്തിലെ 51 വീടുകൾക്കു മേക്കോവർ എന്നീ സമ്മാനങ്ങളുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് എക്സ്റ്റൻഡഡ് വാറണ്ടിയും കാഷ്ബാക്കും കണ്‍സ്യൂമർ ഫിനാൻസ് ഓഫറുകളും നല്‍കും.
പുതിയ ഉത്പന്നങ്ങളുമായി പാനസോണിക്
10:42 PM Aug 06, 2019 | Deepika.com