കൊച്ചി: പാസഞ്ചർ വെഹിക്കിൽ വിഭാഗത്തിൽ ടാറ്റാ മോട്ടോഴ്സിന് കുതിപ്പ് സമ്മാനിച്ചത് പുതിയ ഇമ്പാക്ട് 2.0 ഡിസൈൻ ഭാഷ. 2016ൽ തിയാഗോ ആദ്യമായി ഇംപാക്ട് ഡിസൈനിൽ പുറത്തിറങ്ങിയപ്പോൾ ഉപയോക്താക്കളിൽനിന്നു മികച്ച പ്രതികരണം ലഭിച്ചതോടെ ടാറ്റയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി. പിന്നീട് ഹെക്സ, ടിഗോർ, നെക്സോൺ മോഡലുകളുടെ കരുത്തായതും ഈ ഡിസൈൻ ഫാഷ തന്നെ.
2018 ജനുവരിയിൽ ഇംപാക്ട് ഡിസൈന്റെ രണ്ടാം ഘട്ടമായ ഇംപാക്ട് ഡിസൈൻ 2.0 അവതരിപ്പിച്ചു. 3 എക്സസ് ആൻഡ് 3 ഇൻസസ് എന്നിങ്ങനെ മൂന്ന് എക്സ്റ്റീരിയർ പ്രത്യകതകൾ മൂന്ന് ഇന്റീരിയർ സവിശേഷതകൾ എന്നിവക്ക് പുതിയ ഡിസൈൻ പ്രാധാന്യം നല്കുന്നു. ഈ ഡിസൈനിൽ ആദ്യമായി നിരത്തിലെത്തിയത് ഹാരിയർ ആണ്. വരാനിരിക്കുന്ന പ്രീമിയം ഹാച്ച് ബാക്ക് മോഡലായ അൾട്രോസ്, 7 സീറ്റർ എസ്യുവി, സബ് കോംപാക്ട് എസ്യുവി എന്നിവകളിലും ഇംപാക്ട് 2.0 ഡിസൈൻ ആണ് നല്കിയിരിക്കുന്നത്.
ടാറ്റയ്ക്ക് ഊർജം പകർന്നത് ഇംപാക്ട് 2.0 ഡിസൈൻ
11:10 PM Aug 05, 2019 | Deepika.com