മുംബൈ: റിലയൻസ് ജിയോ ഇൻഫോകോം ഫൈബർ ടു ദ ഹോം എന്ന പ്രഖ്യാപനത്തോടെ അവതരിപ്പിക്കുന്ന അതിവേഗ ഇന്റർനെറ്റ് സർവീസായ ജിയോ ജിഗാഫൈബർ ഓഗസ്റ്റ് 12ന് വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കും.
റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിൽ അവതരണമുണ്ടാകും. കഴിഞ്ഞ വർഷം വാർഷിക പൊതുയോഗത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ജിഗാ ഫൈബർ പദ്ധതി രാജ്യവ്യാപകമായി 1,100 നഗരങ്ങളിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
അടുത്തിയിടെ 2,500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റുള്ള ഒപ്റ്റിക്കൽ നെറ്റ്വർക്ക് ടെർമിനൽ സംവിധാനം ജിയോ അവതരിപ്പിച്ചിട്ടുണ്ട്.
ജിയോ ജിഗാഫൈബർ ഓഗസ്റ്റ് 12ന്
10:55 PM Jul 23, 2019 | Deepika.com