സിറിയയിൽ 43 മരണം
11:24 PM Jul 22, 2019 | Deepika.com
ഡമാസ്കസ്: സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിൽ റഷ്യൻ, സിറിയൻ വിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. വിമത നിയന്ത്രണത്തിലുള്ള ഇഡ്ലിബിലെ മാരേറ്റ് അൽ ന്യൂമൻ പട്ടണത്തിലെ പച്ചക്കറി ചന്തയിൽ റഷ്യൻ വിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ മാത്രം 37 പേർക്കു ജീവഹാനി നേരിട്ടു.സരാക്വേബ് പട്ടണത്തിൽ സിറിയൻ വ്യോമാക്രമണത്തിൽ ആറു പേർ മരിച്ചു. രണ്ടിടത്തുംകൂടി 105 പേർക്കു പരിക്കേറ്റിട്ടുണ്ടെന്നു സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു.