ആബെയുടെ മുന്നണിക്ക് സൂപ്പർ ഭൂരിപക്ഷമില്ല
11:24 PM Jul 22, 2019 | Deepika.com
ടോക്കിയോ: ജപ്പാൻ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നേതൃത്വത്തിലുള്ള മുന്നണി ഭൂരിപക്ഷം നേടി. എന്നാൽ, ഭരണഘടന ഭേദഗതി ചെയ്യാനാവശ്യമായ സൂപ്പർ ഭൂരിപക്ഷമില്ല.ആബെയുടെ എൽഡിപിക്കും സഖ്യകക്ഷിയായ കോമെറ്റോയ്ക്കും കൂടി 124 സീറ്റിൽ 71 എണ്ണം കരസ്ഥമാക്കാനായി.