ഹോങ്കോംഗ്: ഹോങ്കോംഗിലെ യുവൻ ലോങ് റെയിൽവേസ്റ്റേഷനിൽ ജനാധിപത്യവാദികളായ സമരക്കാരെ മുഖംമൂടി ധരിച്ച അക്രമികൾ ഞായറാഴ്ച അർധരാത്രി തല്ലിച്ചതച്ചു. 45 പേർക്കു പരിക്കേറ്റു.
കറുത്തവസ്ത്രം ധരിച്ച പ്രക്ഷോഭകരെ വെള്ള ടീ ഷർട്ടു ധരിച്ച മുഖംമൂടി ധാരികൾ ആക്രമിക്കുന്പോൾ പോലീസ് ഇടപെട്ടില്ലെന്നാണ് ആക്ഷേപം . ഉരുക്കുകന്പികളും വടികളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ നിരവധി യാത്രക്കാർക്കും പരിക്കേറ്റു. പത്രക്കാർ ഉൾപ്പെടെയുള്ളവരെയും അക്രമികൾ കൈയേറ്റം ചെയ്തു. പ്രതിപക്ഷ എംപി ലാം ചുക് ടിംഗിനും പരിക്കേറ്റു.
ആക്രമണത്തെ ഹോങ്കോംഗ് ഭരണകൂടം അപലപിച്ചു.
ഹോങ്കോംഗ് സമരക്കാരെ അക്രമികൾ തല്ലിച്ചതച്ചു
11:24 PM Jul 22, 2019 | Deepika.com