മൊഗാദിഷു: സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ കാർബോംബ് സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു. അന്തർദേശീയ വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിലെ ചെക്കുപോസ്റ്റിനു സമീപമാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തെത്തുടർന്ന് നിരവധി കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. പരിക്കേറ്റ 28 പേരെ മെഡീനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽക്വയ്ദ ബന്ധമുള്ള അൽഷബാബ് ഏറ്റെടുത്തു.
കാർബോംബ് സോമാലിയയിൽ 17 മരണം
11:24 PM Jul 22, 2019 | Deepika.com