കൊച്ചി: ആഗോള പ്രീമിയം സ്മാർട്ട്ഫോണായ ടെക്നോയുടെ ഏറ്റവും പുതിയ ഫാന്റം 9 വിപണിയിലെത്തി. ഫ്ലിപ്പ്കാർട്ടിൽനിന്നും ഫോണുകൾ സ്വന്തമാക്കാം. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും, 6 ജിബി റാമും അടങ്ങുന്ന ഫോണിന്റെ വില 14,999 രൂപയാണ്.
എഐ ട്രിപ്പിൾ റിയർ കാമറ (16 എംപിപ്രാഥമിക കാമറ, 2 എംപി ഡെപ്ത് കാമറ, 8 എംപി 120 ഡിഗ്രി അൾട്രാ വൈഡ് ലെൻസ്), 32 എംപി ഹൈ റെസല്യൂഷൻ മുൻ കാമറ, 6.4 ഇഞ്ച് സ്ക്രീൻ, 2.3 ജിഗാഹെട്സ് ഒക്ടാ-കോർ ഹീലിയോ പി 35 പ്രോസസർ, 6ജിബി റാം, 128 ജിബി റോം, 3500 എംഎഎച്ച് ബാറ്ററി എന്നിവ ഫാന്റം 9നെ മികവുറ്റതാക്കുന്നു.
ടെക്നോ ഫാന്റം 9 വിപണിയിൽ
10:49 PM Jul 22, 2019 | Deepika.com