ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കുന്നതു സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സിൽ തീരുമാനമെടുക്കും. ജിഎസ്ടി കൗണ്‍സിലിന്റെ 36-ാമത് യോഗം സൗരോർജ ഉത്പാദന സംവിധാനം, കാറ്റിൽനിന്നുള്ള വൈദ്യുതോത്പാദനം എന്നിവയുടെ ജിഎസ്ടിയിലും തീരുമാനമെടുക്കും.
സംസ്ഥാന ധനമന്ത്രിമാരുൾപ്പെട്ട അംഗങ്ങൾ ഇലക്ട്രിക് വാഹനങ്ങളുടെ അധിക ജിഎസ്ടിയെക്കുറിച്ച് ആശങ്ക അറിയിച്ചിരുന്നു. ഇതിലാണ് ഈയാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കുന്നത്.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ജിഎസ്ടി സ്ലാബ് 12ൽനിന്ന് അഞ്ചു ശതമാനത്തിലേക്ക് താഴ്ത്താനാണ് തീരുമാനം. പെട്രോൾ, ഡീസൽ, ഹൈബ്രിഡ് വാഹനങ്ങൾ ഏറ്റവും വലിയ നികുതി സ്ലാബായ 28 ശതമാനത്തിലാണ്.
ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കൽ തീരുമാനം ബുധനാഴ്ച
10:49 PM Jul 22, 2019 | Deepika.com