ടേസ്റ്റി ട്രീറ്റിന്റെ തിൻ കുക്കീസ് വിപണിയിൽ
10:49 PM Jul 22, 2019 | Deepika.com
തൃശൂർ: ഫ്യൂച്ചർ കണ്‍സ്യൂമർ ലിമിറ്റഡിന്റെ ബ്രാൻഡായ ടേസ്റ്റി ട്രീറ്റ്, തിൻ കുക്കീസ് അവതരിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായാണ് തിൻ കുക്കീസ് അവതരിപ്പിക്കുന്നത്. സ്വീഡിഷ് രുചിക്കൂട്ടുകൾ ചേർത്താണ് പുതിയ കുക്കീസ് ബേക്ക് ചെയ്തിരിക്കുന്നത്. ഇഞ്ചി, ചോക്ലേറ്റ്, തേങ്ങ രുചികളിൽ 75 ഗ്രാമിന് 30 രൂപയ്ക്ക് ലഭിക്കുമെന്നു ഫ്യൂച്ചർ ഗ്രൂപ്പ് ഫുഡ് ബിസിനസ് സിഇഒ സദാശിവ് നായക് പറഞ്ഞു.