ദുബായ്: ഇന്ത്യൻ ഹാസ്യതാരം നിറഞ്ഞസദസിനു മുന്പാകെ പരിപാടി അവതരിപ്പിക്കവേ കുഴഞ്ഞുവീണു മരിച്ചു. മഞ്ജുനാഥ് നായിഡു(36) വിന്റെ മരണവും തമാശയാണെന്നാണ് കാണികൾ വിചാരിച്ചത്. അതുകൊണ്ടുതന്നെ ചിരിച്ചു.
ദുബായിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. തന്റെ ഉത്കണ്ഠ സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞ് അദ്ദേഹം കാണികളെ ചിരിപ്പിച്ചു. തുടർന്ന് വേദിയിലെ ബഞ്ചിലിരുന്നു. ഒരു മിനിറ്റിനകം കുഴഞ്ഞുവീണു. വൈകാതെതന്നെ മരണവും സംഭവിച്ചതായിട്ടാണ് കരുതുന്നത്. ഹൃദയസ്തംഭനമാണ് മരണകാരണം. അബുദാബിയിൽ ജനിച്ച മഞ്ജുനാഥ് പിന്നീട് ദുബായിൽ താമസമാക്കുകയായിരുന്നു.
ഇന്ത്യൻ ഹാസ്യതാരം പരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു
12:31 AM Jul 22, 2019 | Deepika.com