വത്തിക്കാൻ സിറ്റി: മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അന്‍പതാം വാർഷികം നമ്മുടെ സ്വന്തം വീടായ ഭൂമിയുടെ പുരോഗതിക്കു കാരണമാകട്ടെയെന്നു ഫ്രാൻസിസ് മാർപാപ്പ പ്രത്യാശിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്നലെ വിശ്വാസികളോടു സംസാരിക്കുകയായിരുന്നു പാപ്പാ.
മനുഷ്യന്റെ നേട്ടം അസാധാരണമായ സ്വപ്നത്തിന്റെ പൂർത്തീകരണമായിരുന്നു. അതിന്റെ ഓർമ മറ്റു മേഖലകളിലെ പുരോഗതിക്കു കാരണമാകണം. പാവപ്പെട്ടവർക്ക് അന്തസും നീതിയും ലഭ്യമാക്കണം. ഭൂമിയിലെ പരിസ്ഥിതി സംരക്ഷിക്കണം- മാർപാപ്പ പറഞ്ഞു.
ചന്ദ്രനിലിറങ്ങിയതിന്റെ ഓർമ ഭൂമിയുടെ പുരോഗതിക്കു കാരണമാകട്ടെ: മാർപാപ്പ
12:31 AM Jul 22, 2019 | Deepika.com