ടെഹ്റാൻ: ജിദ്ദ തുറമുഖത്ത് തടഞ്ഞുവച്ചിരുന്ന ഹാപ്പിനസ് 1 ടാങ്കർ സൗദി അധികൃതർ വിട്ടുതന്നെന്നും കപ്പൽ ഇപ്പോൾ ഇറാനിലേക്ക് വരുകയാണെന്നും ഇറാൻ ഗതാഗത മന്ത്രി മുഹമ്മദ് എസ്ലാമി പറഞ്ഞു.
എൻജിൻ തകരാറിനെത്തുടർന്നാണ് മേയിൽ കപ്പൽ ജിദ്ദയിൽ അടുക്കാൻ നിർബന്ധിതമായത്. ജിദ്ദ പോർട്ട് അധികൃതർക്ക് കപ്പൽ നന്നാക്കിയ വകയിൽ ഒരു കോടി ഡോളർ കൊടുത്തെന്ന് ഇറാൻ അറിയിച്ചു. രണ്ടു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധമില്ല.
സ്വിറ്റ്സർലൻഡും ഒമാനും ഇടപെട്ടു നടത്തിയ കൂടിയാലോചനകളെത്തുടർന്നാണു കപ്പൽ വിട്ടുകിട്ടിയതെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു.
ഇറാന്റെ എണ്ണടാങ്കർ സൗദി വിട്ടുകൊടുത്തു
12:31 AM Jul 22, 2019 | Deepika.com