വാഷിംഗ്ടൺ ഡിസി: ചൂടുകാറ്റിൽ യുഎസിൽ ആറു മരണം. മെരിലാന്റ് സംസ്ഥാനത്ത് നാലും അരിസോണ, അർക്കൻസാസ് സംസ്ഥാനങ്ങളിൽ ഒന്നും വീതം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ആഴ്ചയവസാനത്തോടെ രാജ്യത്തിന്റെ പാതി മേഖലയിലും ചൂടുകാറ്റ് ദുരന്തം വിതയ്ക്കും. മധ്യമേഖല മുതൽ കിഴക്കൻ തീരം വരെയുള്ള 20 കോടി ജനങ്ങളെ ബാധിക്കുമെന്നാണ് കരുതുന്നത്.
ന്യൂയോർക്കിലടക്കം നിശ്ചയിച്ചിരുന്ന പല പരിപാടികളും മാറ്റിവച്ചു.
ചൂടുകാറ്റ്: യുഎസിൽ ആറു മരണം
12:31 AM Jul 22, 2019 | Deepika.com