ടെഹ്റാൻ: അമേരിക്ക തങ്ങളുടെ നിരീക്ഷണ ഡ്രോൺ വെടിവച്ചിട്ടുവെന്ന അവകാശവാദം തെറ്റാണെന്നു തെളിയിക്കാൻ വീഡിയോ പുറത്തുവിട്ട് ഇറാൻ.
ഗൾഫിൽ വിന്യസിച്ചിരിക്കുന്ന യുഎസ്എസ് ബോക്സർ എന്ന യുദ്ധക്കപ്പലിനു സമീപമെത്തിയ ഡ്രോൺ വെടിവച്ചിട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ഇറാൻ അബദ്ധത്തിനൊന്നും മുതിരില്ലെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ഇതിനു പിന്നാലെയാണ് ഇറാനിലെ ചാനലുകൾ വിപ്ലവഗാർഡുകളിൽനിന്നു ലഭിച്ചതെന്നു പറഞ്ഞു വീഡിയോ പുറത്തുവിട്ടത്. വെടിവച്ചിട്ടുവെന്നു പറയപ്പെടുന്ന ഡ്രോൺ പകർത്തിയ യുഎസ് യുദ്ധക്കപ്പലിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്. വെടിവച്ചിട്ടുവെന്നു പറയുന്ന സമയത്തെ ദൃശ്യങ്ങളും ഇതിലുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു. വെടിയേറ്റുവീണ ഡ്രോൺ എങ്ങനെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും ചോദിക്കുന്നു.
ഡ്രോൺ വീണിട്ടില്ല; വീഡിയോ പുറത്തുവിട്ട് ഇറാൻ
01:19 AM Jul 21, 2019 | Deepika.com