കോൽക്കത്ത: ആദിത്യ ബിർള ഐഡിയ പേമെന്റ്സ് ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചു. ആരംഭിച്ച് 18 മാസം പിന്നിടുന്പോഴാണ് ആദിത്യ ബിർള നുവോ, ഐഡിയ സെല്ലുലാർ എന്നിവയുടെ സംയുക്ത സംരംഭമായ പേമെന്റ്സ് ബാങ്ക് പ്രവർത്തനം അവസാനിപ്പിക്കുന്നത്.
ഈ മാസം 26നു മുന്പ് ഇടപാടുകാർക്ക് തങ്ങളുടെ അക്കൗണ്ട് തുക ട്രാൻസ്ഫർ ചെയ്യാവുന്നതാണെന്നും സ്ഥാപനം അറിയിച്ചു. ഇടപാടുകാരുടെ തുകകൾ മടക്കി നല്കാനുള്ള എല്ലാ സംവിധാനവും ചെയ്തിട്ടുണ്ടെന്നാണ് ഐഡിയ പേമെന്റ്സ് ബാങ്ക് ഒൗദ്യോഗികമായി ഇടപാടുകാർക്കു നല്കിയ സന്ദേശത്തിൽ പറയുന്നത്.
പേമെന്റ്സ് ബാങ്ക് തുടങ്ങാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ആദിത്യ ബിർള നുവോയ്ക്കു ലഭിച്ചത് 2015 ഓഗസ്റ്റിലാണ്. നിബന്ധനകൾ പാലിക്കാൻ 18 മാസത്തെ സാവകാശവും ലഭിച്ചു. അത് പൂർത്തിയായപ്പോൾ അവസാന അംഗീകാരവും റിസർവ് ബാങ്ക് നല്കി. പിന്നീട് 2016 ഏപ്രിലിൽ ഐഡിയ മൊബൈൽ കൊമേഴ്സ് സർവീസസിനെ പേമെന്റ് ബാങ്കുമായി ലയിപ്പിച്ച് ആദിത്യ ബിർള ഐഡിയ പേമെന്റ്സ് ബാങ്ക് ആക്കി. 2018 ഫെബ്രുവരി 22 മുതൽ പ്രവർത്തനവും ആരംഭിച്ചു. കന്പനിയിൽ 51 ശതമാനം ഓഹരികൾ ആദിത്യ ബിർള നുവോയ്ക്കാണ്.
ഐഡിയ പേമെന്റ്സ് ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചു
11:39 PM Jul 20, 2019 | Deepika.com