ചെന്നൈ: രാജ്യത്തെ ആദ്യ പൂർണ ഇലക്ട്രിക് എസ്യുവി ആയ ഹ്യുണ്ടായ് കോന ബുക്ക് ചെയ്തത് 120 പേർ. വാഹനം അവതരിപ്പിച്ച് പത്തു ദിവസത്തിനുള്ളിലാണ് കോനയ്ക്ക് ഇത്രയും ബുക്കിംഗുകൾ ലഭിച്ചത്. കൂടാതെ 10,000 ടെസ്റ്റ് ഡ്രൈവ് റിക്വസ്റ്റും ലഭിച്ചതായി കന്പനി അറിയിച്ചു.
പെർമനന്റ് മാഗ്നറ്റ് സിൻക്രൊണസ് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്റെ കരുത്ത്. ഈ മോട്ടോർ 136 പിഎസ് പവറിൽ 395 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. ലിക്വിഡ് കൂൾഡ് ടെക്നോളജിയുള്ള 39.2 കിലോവാട്ട് ലിഥിയം അയോൺ പോളിമർ ബാറ്ററിയാണ് എൻജിന് പ്രവർത്തിക്കാനുള്ള ഊർജം പകരുക. നാലു ഡ്രൈവ് മോഡുകളുള്ള വാഹനത്തിന് പൂജ്യത്തിൽനിന്ന് നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ 9.7 സെക്കൻഡുകളേ വേണ്ടിവരൂ. പൂർണമായും ചാർജ് ചെയ്താൽ 452 കിലോമീറ്റർ ദൂരം സഞ്ചരിക്കാം. വില 25.3 ലക്ഷം രൂപ.
കാനഡ, അമേരിക്ക, യൂറോപ്പ്, റഷ്യ, കൊറിയ, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാർക്കറ്റുകളിൽ കോന ലഭ്യമാണ്. ലോക വ്യാപകമായി 15,000 കസ്റ്റമേഴ്സ് ഈ ഇലക്ട്രിക് എസ്യുവിക്കുണ്ടെന്ന് കന്പനി അധികൃതർ അവകാശപ്പെട്ടു. .
ഹ്യുണ്ടായ് കോനയ്ക്ക് 120 ബുക്കിംഗുകൾ
11:39 PM Jul 20, 2019 | Deepika.com