കൊച്ചി: നോണ്‍-ബാങ്കിംഗ് ഫിനാൻഷൽ കന്പനിയായ എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സ് (എൽടിഎഫ്എച്ച്) 2019 ജൂണ്‍ 30ന് അവസാനിച്ച ആദ്യപാദ ഫലങ്ങൾ പ്രഖ്യാപിച്ചു. നിക്ഷേപ പരിപാലനത്തിൽ മാനേജ്മെന്റിനു കീഴിലുള്ള ശരാശരി ആസ്തി 71,118 കോടി രൂപയിൽനിന്ന് 73,497 കോടിയായി ഉയർന്നു. മൂന്നു ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
സർവീസിനു കീഴിലുള്ള അസറ്റുകൾ കഴിഞ്ഞ വർഷത്തെ 18,866ൽ നിന്ന് 25,589 കോടി രൂപയായി, വളർച്ച 36 ശതമാനം. റൂറൽ ഫിനാൻസ്, ഹൗസിംഗ് ഫിനാൻസ്, ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് തുടങ്ങിയ കന്പനിയുടെ പ്രമുഖ ബിസിനസ് മേഖലകളിലെല്ലാം കന്പനി മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്.
ശക്തമായ ലയബിലിറ്റി ഫ്രാഞ്ചൈസിയും വിവേകമുള്ള എഎൽഎമ്മും വൈവിധ്യമാർന്ന ഫണ്ടിംഗ് സ്രോതസും കന്പനിയെ സ്ഥിരതയാർന്ന വളർച്ചയ്ക്കു വഴിയൊരുക്കിയെന്നും ആഗോള ഫിനാൻഷൽ സ്ഥാപനങ്ങളുടെ പങ്കാളികളായി എൽ ആൻഡ് ടി മുന്നിൽ തുടരുകയാണെന്നും എൽടിഎഫ്എച്ച് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദിനനാഥ് ദുഭാഷി പറഞ്ഞു.
ആദ്യ പാദം മികച്ച പ്രകടനവുമായി എൽ ആൻഡ് ടി ഫിനാൻസ്
11:39 PM Jul 20, 2019 | Deepika.com