ആഥൻസ്: ഗ്രീക്ക് തലസ്ഥാനമായ ആഥൻസിന്റെ പ്രാന്തത്തിൽ ഇന്നലെയുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. രണ്ടു കെട്ടിടങ്ങൾ തകർന്നു. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
ബഹുനിലക്കെട്ടിടങ്ങളിൽ നിന്ന് ജനങ്ങൾ ഇറങ്ങിയോടി. ഉച്ചകഴിഞ്ഞ് രണ്ടിനുണ്ടായ ഭൂകന്പത്തെത്തുടർന്ന് നിരവധി തുടർചലനങ്ങളുമുണ്ടായി.
ആഥൻസിൽ ഭൂകന്പം
12:27 AM Jul 20, 2019 | Deepika.com