ഇമ്രാൻെ യുഎസ് യാത്ര ഖത്തർ എയർവേയ്സിൽ
12:27 AM Jul 20, 2019 | Deepika.com
ഇസ്ലാമാബാദ്: ത്രിദിന യുഎസ് പര്യടനത്തിനായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ ഞായറാഴ്ച യാത്ര പുറപ്പെടും. പ്രത്യേക വിമാനം ഒഴിവാക്കി ഖത്തർ എയർവേയ്സിന്റെ യാത്രാവിമാനത്തിലായിരിക്കും അദ്ദേഹം പോകുകയെന്ന് സ്പെഷൽ അസിസ്റ്റന്റ് നയിമുൽ ട്വീറ്റ് ചെയ്തു. സാന്പത്തികപ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ അടുത്തിടെ ഐഎംഎഫിൽനിന്ന് 600കോടി ഡോളറിന്റെ വായ്പ എടുത്തിരുന്നു. ഈ മാസം 22ന് ഇമ്രാൻ വൈറ്റ്ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തും. പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി, പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ എന്നിവർ ഖാനെ അനുഗമിക്കുന്നുണ്ട്.